thrissur local

ഗുരുവായൂരില്‍ സര്‍ക്കാര്‍ അതിഥിമന്ദിരം: നിര്‍മാണോദ്ഘാടനം 28ന്

ഗുരുവായൂര്‍: തീര്‍ത്ഥാടന ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനും ക്ഷേത്ര നഗരിയായ ഗുരുവായൂരില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മികച്ച ആതിഥേയത്വം ഒരുക്കുന്നതിനുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അതിഥി മന്ദിരം നിര്‍മിക്കുന്നു.
ആധുനിക സൗകര്യങ്ങളോടു കൂടിയ അതിഥി മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം 28ന് രാവിലെ  9.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. 22.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള അതിഥി മന്ദിരത്തിന്റെ നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്  സൊസൈറ്റിക്കാണ്.
കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍ ജയദേവന്‍ എംപി, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.മോഹന്‍ദാസ് എന്നിവര്‍ മുഖ്യാതിഥികളാകും. കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ് സ്വാഗതമാശംസിക്കും.
ഗുരുവായൂര്‍ നഗരസഭ കൗ ണ്‍സിലര്‍ ഷൈലജ ദേവന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം കൃഷ്ണദാസ്, ഒ കെ ആര്‍ മണികണ്ഠന്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍, ആര്‍ വി അബ്ദുള്‍  റഹീം, തോമസ് ചിറമ്മല്‍, പി കെ സെയ്താലികുട്ടി, കെ ആര്‍ അനീഷ് മാസ്റ്റര്‍, എം പി ഇക്ബാല്‍ മാസ്റ്റര്‍, അഡ്വ.കെ വി മോഹനകൃഷ്ണന്‍, പി എസ് ഡൊമിനി, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐ എഎസ് എന്നിവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it