ഗുരുദേവ ദര്‍ശനങ്ങളെ ദുരുപയോഗം ചെയ്തു വര്‍ഗീയ കേന്ദ്രങ്ങളിലെത്തിക്കുന്നു
BY Sumeera SMR3 May 2016 4:57 AM GMT
Sumeera SMR3 May 2016 4:57 AM GMT
ആലത്തൂര്‍: ഗുരുദേവ ദര്‍ശനങ്ങളെ ദുരുപയോഗപ്പെടുത്തി വര്‍ഗീയ കേന്ദ്രങ്ങളിലെത്തിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആലത്തൂര്‍ ദേശീയ മൈതാനിയില്‍ എല്‍ഡിഎഫ് ആലത്തൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവികതയ്ക്കാണ് ഗുരുദേവന് ഊന്നല്‍ നല്‍കിയത്.രാജ്യത്ത് വര്‍ഗീയ ശക്തികളെ തുരത്തിയതിനാണ് ഒന്നാം യുപിഎ സര്‍ക്കാരിന് സിപിഎം പിന്തുണ നല്‍കിയത്. അന്ന് സിപിഎം ജയിച്ച 61 ല്‍ 57ലും കോ ണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് ജയിച്ചു വന്നത്. എന്നിട്ടു പോലും ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ തയ്യാറായി.
ഇത് തകര്‍ത്തത് കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക സാമ്രാജ്യത്വ നയങ്ങള്‍ മൂലമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ശശിധരന് പൂങ്ങോട് അധ്യക്ഷത വഹിച്ചു. വി ചാമുണ്ണി, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്, ശ്രീകുമാര്‍ ,സി കെ രാജേന്ദ്രന്, എം ബി രാജേഷ്, എം ചന്ദ്രന് എംഎല്‍എ, സ്ഥാനാര്‍ഥി കെ ഡി പ്രസേനന്‍ ,സി ടി കൃഷ്ണന്, അബ്ദുല്‍ റഹിമാന്‍, വി സി രാമചന്ദ്രന് സംസാരിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT