Flash News

ഗുജറാത്തില്‍ 68.70% പോളിങ്; കോണ്‍ഗ്രസ്സിന് സീറ്റ് കൂടുമെന്ന് സര്‍വേ

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ 68.70 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടിങ് ശതമാനം കൂടാനിടയുണ്ടെന്ന് സീനിയര്‍ ഡെപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു. 2.22 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് മുമ്പത്തേതിനേക്കാള്‍ സീറ്റ് വര്‍ധിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 182ല്‍ 71 സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് എട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ശരാശരി കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 57 സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. 111 സീറ്റോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ ഫലം പറയുന്നു. അതേസമയം, ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ്സിന് നഷ്ടമാവുമെന്നാണ് വിവിധ എക്‌സിറ്റ്‌പോള്‍ ഫലം. ആകെയുള്ള 68 സീറ്റില്‍ 49 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ഇരുസംസ്ഥാനങ്ങളിലും തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it