ഗുജറാത്തില്‍ വാഹനം തടഞ്ഞ് ഒരുകോടി കവര്‍ന്നു



വല്‍സാദ്: ഗുജറാത്തിലെ ബിലാസ് പട്ടണത്തില്‍ ആര്‍ടിഒ ഓഫിസിന്റെ 1.14 കോടി രൂപ അജ്ഞാതര്‍ കൊള്ളയടിച്ചു. ബാങ്കില്‍ നിക്ഷേപിക്കാനായി ജീപ്പില്‍ കൊണ്ടുപോവുകയായിരുന്ന പണമാണ് കവര്‍ന്നത്. തോക്കുമായെത്തിയ അജ്ഞാതര്‍ ജീപ്പ് തടഞ്ഞ് അതിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് മറ്റൊരു വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.പണം തട്ടിയവരെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ തുടങ്ങി.
Next Story

RELATED STORIES

Share it