Flash News

ഗുജറാത്തിലെ ബിജെപി അനുകൂല എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ വിശ്വാസമില്ല: ശിവസേന

ഗുജറാത്തിലെ ബിജെപി അനുകൂല എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ വിശ്വാസമില്ല: ശിവസേന
X
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ വിശ്വാസമില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.



ബിജെപി അനുകൂല എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഫലിക്കില്ല. നിലവില്‍ ഗുജറാത്തിലെ രാഷ്ട്രീയ അന്തരീക്ഷവും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും തമ്മില്‍ വളരെയധികം അന്തരമുണ്ടെന്നും ജനവിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന പ്രവചനങ്ങളോട് യോജിക്കുന്നില്ലെന്നും താക്കറെ പറഞ്ഞു. തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന യഥാര്‍ത്ഥ ഫലത്തിനായി കാത്തിരിക്കുകയാണ്. അത് എല്ലാവരും അംഗീകരിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലം.
Next Story

RELATED STORIES

Share it