Flash News

ഗീത ഗോപി എംഎല്‍എയ്ക്ക് സിപിഐയുടെ പരസ്യ താക്കീത്

ഗീത ഗോപി എംഎല്‍എയ്ക്ക് സിപിഐയുടെ പരസ്യ താക്കീത്
X


തൃശൂര്‍: മകളുടെ ആര്‍ഭാട വിവാഹവിവാദവുമായി ബന്ധപ്പെട്ട് ഗീത ഗോപി എംഎല്‍എയെ പരസ്യമായി താക്കീത് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന് സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. മകളുടെ വിവാഹത്തില്‍ കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിക്കുണ്ടാവേണ്ട ജാഗ്രത പാലിക്കാന്‍ ഗീതാ ഗോപിക്കായില്ലെന്ന് എക്‌സിക്യുട്ടീവ് വിലയിരുത്തി. യോഗത്തില്‍  സി എന്‍ ജയദേവന്‍ എംപി, കെ രാജന്‍ എംഎല്‍എ പങ്കെടുത്തു. മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നേരത്തേ സിപിഐ ജില്ലാ കൗണ്‍സില്‍ ഗീതാ ഗോപിയില്‍നിന്ന് വിശദീകരണം എഴുതിവാങ്ങിയിരുന്നു. തുടര്‍ന്നാണ് നടപടി.
Next Story

RELATED STORIES

Share it