ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

പാലക്കാട്: പ്രശസ്ത പിന്നണി ഗായകന്‍ മനോജ് കൃഷ്ണന്‍ (45) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് മരണം. പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലെപ്പുര വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ്. സംസ്‌കാരം ഇന്നു രാവിലെ എട്ടിന് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.
ചിറ്റൂര്‍ ഗവ. കോളജില്‍ നിന്നു സംഗീതത്തില്‍ ബിരുദം നേടിയ ശേഷം ശുദ്ധമദ്ദളം, സോപാനം, മന്ത്രിക്കൊച്ചമ്മ, കളിവാക്ക്, തിരകള്‍ക്കപ്പുറം, മോഹിതം എന്നീ പത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട്. പത്തിലേറെ തമിഴ് സിനിമകളിലും ഭക്തിഗാന സിഡികളിലും ഗാനമാലപിച്ചു. ബോംബെ രവിയുടെ കീഴില്‍ നിരവധി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇദ്ദേഹം മലയാളം, തമിഴ് ചാനലുകളില്‍ നിരവധി ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ചിരുന്നു.
മാതാവ്: ജാനകി. ഭാര്യ: സുജിത. മകള്‍: ഗൗരീകൃഷ്ണ. സഹോദരങ്ങള്‍: കുഞ്ഞുകുട്ടന്‍, കലാധരന്‍, ഭവദാസ്, അരുണ്‍, ശ്യാമള, ഇന്ദിര.
Next Story

RELATED STORIES

Share it