Alappuzha local

ഗാന്ധി ജയന്തി വാരാഘോഷത്തിന് ഇന്നു തുടക്കം



ആലപ്പുഴ:ഗാന്ധിജയന്തി ജില്ലാതല വാരാഘോഷത്തിന് ഇന്ന് തുടക്കമാകും.  ജില്ലാതല ഉദ്ഘാടനം രാവിലെ ഒമ്പതിന് കലക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപ അങ്കണത്തില്‍ നടക്കും. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ഥന. 9.30ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിക്കും. ജില്ലാ കലക്ടര്‍ ടി  വി  അനുപമ സ്വാഗതം പറയുന്ന ചടങ്ങില്‍ പ്രഥമ ഗാന്ധി സ്മൃതി പുരസ്‌കാരജേതാവ് കല്ലേലി രാഘവന്‍ പിള്ള ഗാന്ധി സന്ദേശം നല്‍കും. ഗാന്ധി സ്മൃതി മണ്ഡപ സമിതി വൈസ് ചെയര്‍മാന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാംഗം എ.എം. നൗഫല്‍, എഡിഎമ്മും ഗാന്ധി സ്മൃതിമണ്ഡപ സമിതി സെക്രട്ടറിയുമായ  എന്‍.എസ്.സലിംകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ  പി ലതിക എന്നിവര്‍ പങ്കെടുക്കും. ഗാന്ധി സ്മൃതി മണ്ഡപത്തില്‍നിന്ന് എസ് ഡിവി  സ്‌കൂളിലേക്ക് നടക്കുന്ന എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സൈക്കിള്‍ റാലി ജില്ലാ കലക്ടര്‍ ടി വി  അനുപമ ഫഌഗ് ഓഫ്  ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ ചിത്രപ്രദര്‍ശനം രാവിലെ ഒമ്പതിന് ആരംഭിക്കും. സബര്‍മതിയുടെ നേതൃത്വത്തില്‍ തത്വമസിയുടെ സഹകരണത്തോടെ ഗാന്ധി സ്മരണയില്‍ ദീപാജ്ഞലിയും കാവ്യാഞ്ജലിയും നടക്കും. മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം പരിപാടിയുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിലെ എന്‍സിസി യൂനിറ്റ് സിവില്‍ സ്‌റ്റേഷന്‍ പരിസരം ശുചീകരിക്കും.
Next Story

RELATED STORIES

Share it