Gulf

'ഗാന്ധിസത്തെ ഭയക്കുന്നതാര് '; ഒഐസിസി സെമിനാര്‍ വെള്ളിയാഴ്ച

ജിദ്ദ:  ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഗാന്ധിസത്തെ ഭയക്കുന്നതാര് ' എന്ന വിഷയത്തില്‍ വെള്ളിയാഴ്ച ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിക്കും . വിവിധ രാഷ്ട്രീയ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന സെമിനാര്‍ ഉച്ചക്ക് 1.30 നു തുടക്കം കുറിക്കും . ഗാന്ധിസം എന്ന സിദ്ധാന്തം ലോക മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞതാണെന്നും സംഖ് പരിവാറോ ഒരു മോഡിയോ വിജാരിച്ച്ചാല്‍ അത് ഭൂമുഖത്ത് നിന്നോ ഭാരതത്തില്‍ നിന്നോ തുടച്ചു മാറ്റാന്‍ കഴിയില്ലെന്നും കോഴിക്കോട് ജില്ല ഒഐസിസി യോഗം അഭിപ്രായപ്പെട്ടു . ജില്ല എക്‌സിക്യുട്ടീവ് യോഗത്തില്‍ വെച്ചു പുതിയ ഭാരവാഹികളായി ഉമ്മര്‍ കോയ ചാലില്‍ ( വൈസ് പ്രസിഡന്റ് ) , അജയ് പാറയില്‍  , ഇല്ല്യാസ് പാലക്കല്‍ , ഷിനോയ് കടലുണ്ടി ( സെക്രട്ടറി മാര്‍ ) എന്നിവരെ തിരെഞ്ഞെടുത്തു .  നജീബ് മുല്ലവീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ഹാഷിം പി.പി,ലത്തീഫ് പി.പി., ഷാജി ഖാന്‍ എന്നിവര്‍  സംസാരിച്ചു . അബൂബക്കര്‍ ചെറൂപ്പ സ്വാഗതവും അനില്‍ മുഹമ്മദ് അമ്പലപ്പള്ളി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it