Pathanamthitta local

ഗാന്ധിജയന്തി വാരാഘോഷം : മല്‍സര വിജയികളെ പ്രഖ്യാപിച്ചു



അടൂര്‍: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗം പ്രസംഗ മത്സരത്തില്‍ തിരുവല്ല തിരുമൂലപുരം തിരുമൂല വിലാസം യുപിഎസിലെ ബ്ലസി സ്റ്റീഫന്‍ ഒന്നാം സ്ഥാനവും പത്തനംതിട്ട ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂളിലെ എസ് ചൈതന്യ രണ്ടാം സ്ഥാനവും നേടി. ചിത്രരചനാ മത്സരത്തില്‍ അടൂര്‍ സെന്റ് മേരീസ് എംഎംയുപി.എസിലെ ആര്‍.അരവിന്ദ് ഒന്നാം സ്ഥാനവും കോന്നി പ്രമാടം നേതാജി എച്ച്.എസ്.എസിലെ സ്‌നേഹ എസ് നായര്‍ രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനത്തില്‍ തിരുവല്ല തിരുമൂലവിലാസം യൂപിഎസിലെ ആര്‍ച്ചനന്ദ സുരേഷ്, പി ദേവിക, ആര്‍ ആര്യലക്ഷ്മി, ആര്യ സുശീല്‍, എസ് ശ്രീലക്ഷ്മി, അഷിന്‍ ഷാജന്‍, ആശിഷ് ഷാജന്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും ആറന്മുള കിടങ്ങന്നൂര്‍ എസ്‌വിജിവിഎച്ച്എസ്എസിലെ രഞ്ജിഷ രാജേഷ്, കരുണ എസ് ബാബു, അഭിരാം കൃഷ്ണ, കെ കെ കനിഹ, അനഘ അജികുമാര്‍, ആരതി കൃഷ്ണ, നിത്യ എസ്.നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ കോന്നി ഗവ.വി.എച്ച്.എസ്.എസിലെ എസ്.അപര്‍ണ ഒന്നാം സ്ഥാനവും പത്തനംതിട്ട ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂളിലെ ദേവിക എസ്.നായര്‍ രണ്ടാംസ്ഥാനവും നേടി. ചിത്രരചനാ മത്സരത്തില്‍ കോന്നി പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിമ പി.ദാസ് ഒന്നാം സ്ഥാനവും തിരുവല്ല എം.ജി.എം.എച്ച്.എസ്.എസിലെ സി.എസ് രോഹിത് രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനത്തില്‍ മല്ലപ്പള്ളി ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി കോണ്‍വന്റ് എച്ച്.എസ്.എസിലെ ഭാഗ്യപ്രസാദ്, ഡെന്‍സി ഹെന്റി, അനുഗ്രഹ മറിയം അനില്‍, ഹിമ ട്രീസ ജോബി, ഷൈനോ സൂസന്‍ രാജു, മിജി മേരി ജോസഫ്, അര്‍പണാമോള്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും ആറന്മുള കിടങ്ങന്നൂര്‍ എസ്‌വിഎച്ച്എസ്എസിലെ റൂത്ത് സാറ കോശി, എ കെ അനീഷ, ബി എസ് ദേവിക, അഞ്ജു ശ്യാം, എ.ആരതി, ആര്യ സന്തോഷ് ഉള്‍പ്പെട്ട ടീം രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രസംഗ മത്സരത്തില്‍ കവിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുദര്‍ശന ഒന്നാം സ്ഥാനവും കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആതിര അനില്‍ രണ്ടാം സ്ഥാനവും നേടി. ചിത്രരചനാ മത്സരത്തില്‍ കിടങ്ങന്നൂര്‍ എസ്‌വിജിവിഎച്ച്എസ്എസിലെ മേഘ്‌നാ എസ് കുമാര്‍ ഒന്നാം സ്ഥാനവും കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് അഭിരാജ് രണ്ടാംസ്ഥാനവും നേടി. ദേശഭക്തി ഗാനത്തില്‍ തിരുവല്ല ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീലക്ഷ്മി വിശ്വനാഥന്‍, അനഘ ശശീന്ദ്രന്‍, അലീന പ്രേം, അഞ്ജന കൃഷ്ണ, ആതിര ഹരി, വി കെ ആതിര, ശ്രീലക്ഷ്മി സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും കിടങ്ങന്നൂര്‍ എസ്‌വിജിഎച്ച്എസ്എസിലെ സ്‌നേഹ സെബാസ്റ്റ്യന്‍, എ എസ് ദേവിക, എം മീനാക്ഷി, സുബി സജി, ജനിമോള്‍ ചെറിയാന്‍, എല്‍ അഞ്ജന, പി വി ബിനിജ ഉള്‍പ്പെട്ട ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും ഇന്ന് രാവിലെ 10ന് അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷ സമാപന ചടങ്ങില്‍ വിതരണം ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it