ഗാനമേളക്കിടെ സംഘര്‍ഷം; എസ്ഐ ഉള്‍പ്പെടെ അഞ്ചു പോലിസുകാര്‍ക്കു പരിക്ക്
BY Sumeera SMR12 Feb 2016 4:38 AM GMT
Sumeera SMR12 Feb 2016 4:38 AM GMT
വടകര: ക്ഷേത്രോല്‍സവത്തില്‍ ഗാനമേളക്കിടയിലെ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ അക്രമം. അക്രമത്തില്‍ എസ്ഐ അടക്കം അഞ്ചു പോലിസുകാര്‍ക്കു പരിക്കേറ്റു.
കണ്ണൂക്കരക്കടുത്ത് മാടാക്കര തിരുവാണി ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളക്കിടെയാണ് സംഭവം. ഫ്ളൈയിങ് സ്ക്വാഡ് എസ്ഐ അനില്‍കുമാര്‍, പോലിസുകാരായ ബിജുകുമാര്‍, രതീശന്, നിജേഷ്, ശ്രീജേഷ് എന്നിവര്‍ക്കാണ് പരിക്ക്.
രാത്രി ഗാനമേളക്കിടയില്‍ നൃത്തം ചെയ്യുന്നവരെ വോളന്റിയര്‍മാര്‍ തടഞ്ഞതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായി.
ഇതറിഞ്ഞു പ്രശ്നം നിയന്ത്രിക്കാനത്തിയെ പോലിസിനെതിരെ ആളുകള്‍ തിരിയുകയായിരുന്നു. ജനക്കൂട്ടത്തിനിടയില്‍ നിന്നു പോലിസിന് മര്‍ദനമേറ്റു. ഏറെ പണിപ്പെട്ടാണ് പോലീസുകാരെ ജനങ്ങള്‍ക്കിടയില്‍ നിന്നും മാറ്റാനായത്. പരിക്കേറ്റ എസ്ഐ അടക്കമുള്ള പോലിസുകാര്‍ പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടി.
പോലിസിനെ ആക്രമിച്ചതിനും ഔദ്യോഗികകൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന ഇരുപതോളം ആളുകളുടെ പേരില്‍ ചോമ്പാല പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT