World

ഗസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ കടല്‍ കവചം നിര്‍മിക്കുന്നു

തെല്‍അവീവ്: ഗസ അതിര്‍ത്തിയിലൂടെ ഇസ്രായേല്‍ കടല്‍ കവചം നിര്‍മിക്കുന്നു. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗസയുടെ അതിര്‍ത്തിയിലൂടെ വള്ളിച്ചെടികള്‍ പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വേലിയുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യം.
ആദ്യമായാണു ലോകത്ത് ഇത്തരത്തിലുള്ള കവചം നിര്‍മിക്കുന്നതെന്നും ഗസയില്‍ നിന്ന് ഇസ്രായേലിലേക്ക് അതിക്രമിച്ചു കടക്കുന്നതു തടയാനാണിതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മൂന്നു പാളികളോടു കൂടിയുള്ളതാണു സുരക്ഷാകവചം. ഗസ അതിര്‍ത്തിയിലൂടെ ഫലസ്തീനികള്‍ ടണല്‍ നിര്‍മിക്കുന്നതു തടയുന്നതിനായി വെള്ളത്തിനടിയിലൂടെയും വേലി നിര്‍മിക്കുന്നുണ്ട്. എന്നാല്‍ ഫലസ്തീനില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ ഇതു പ്രതികൂലമായി  ബാധിക്കും.  ആറു നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറത്തേക്ക് കടക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കുനേരെ  സൈന്യം വെടിയുതിര്‍ക്കുന്നത് പതിവാണ്.
സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ സാന്നിധ്യം അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍, ജോര്‍ദാന്‍ അതിര്‍ത്തികള്‍ സിറയന്‍ സൈന്യം തനിച്ച് നിയന്ത്രിക്കണമെന്ന റഷ്യയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് ഇസ്രായേലിന്റെ ഭീഷണി.
Next Story

RELATED STORIES

Share it