World

ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഫലസ്തീന്‍ യുഎന്നില്‍

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളില്‍ യുഎന്‍ രക്ഷാസമിതി നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നു ഫലസ്തീന്‍. ഗസയില്‍ പ്രക്ഷോഭകരെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമ—ങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പരാതി സമര്‍പ്പിക്കുമെന്നും യുഎന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ അറിയിച്ചു. അന്വേഷണ കമ്മീഷനോ വസ്തുതാന്വേഷണ സംഘത്തിനോ യുഎന്‍ രൂപം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗസയില്‍ 15വയസ്സുകാരനടക്കം നാലു ഫലസ്തീന്‍കാരെ ഇസ്രായേല്‍സേന വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. ആക്രമണങ്ങളില്‍ നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ അധിനിവേശത്തെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സ്വന്തം മണ്ണിലേക്കു തിരിച്ചുപോവാനുള്ള അവകാശം ആവശ്യപ്പെട്ടാണ്്് പ്രക്ഷോഭം. തുടര്‍ച്ചയായ നാലാമത്തെ വെള്ളിയാഴ്ചയാണ് ഗസയില്‍ പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. 10,000ലധികം പേര്‍ വെള്ളിയാഴ്ചത്തെ പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ പ്രക്ഷോഭകര്‍ക്കുനേര്‍ക്കുണ്ടായ ഇസ്രായേല്‍ സേനാ ആക്രമണങ്ങളില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെടുകയും 40,000ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it