Flash News

ഗതാഗത മന്ത്രിയെക്കൊണ്ട് വാക്ക് പാലിപ്പിക്കണം: ചെന്നിത്തല



തിരുവനന്തപുരം: നിയമസഭയില്‍ തോമസ് ചാണ്ടി നടത്തിയ പ്രഖ്യാപനം പാലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഒരു സെന്റ് ഭൂമിയിലെങ്കിലും നിയമവിരുദ്ധമായി കൈയേറിയെങ്കില്‍ മന്ത്രി സ്ഥാനമല്ല എംഎല്‍എ സ്ഥാനവും രാജിവച്ച് വീട്ടില്‍ പോയിരിക്കുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളും കൈയേറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയെ കൊണ്ട് മന്ത്രിസ്ഥാനവും  എംഎല്‍എ സ്ഥാനവും രാജിവയ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it