ഗഡ്കരിക്കെതിരായ പരാമര്‍ശം: ഷെഹ്‌ല റാഷിദിനെതിരേ പരാതി

ന്യൂഡല്‍ഹി: ബിജെപി യുവസേന വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദിനെതിരേ പരാതി നല്‍കി. മോദിയെ രാജീവ്ഗാന്ധി മാതൃകയില്‍ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നത് ഗഡ്കരിയും ആര്‍എസ്എസുമാണെന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണു പരാതി.
അപകീര്‍ത്തിപരമായ പരാമര്‍ശത്തിനാണ് കേസ് നല്‍കിയത്. എന്നാല്‍, തന്റെ പരാമര്‍ശം മോദിക്കെതിരേയുള്ള കൊലപാതക ഭീഷണിയെക്കുറിച്ചുള്ള മാധ്യമ പ്രചാരണങ്ങളെ കളിയാക്കുന്നതാണെന്ന് ഷെഹ്‌ല വ്യക്തമാക്കിയിരുന്നു. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാ ല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it