Flash News

ഖാസിയുടെ മരണം: വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം

ഖാസിയുടെ മരണം: വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം
X


കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് മൗലവിക്കായി പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ ഇയാള്‍ ഇപ്പോഴും വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം. ആദൂര്‍ സ്വദേശിയായ അഷ്‌റഫ് മൗലവി ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഖാസിയുടെ മരണം തെക്കന്‍ ജില്ലയില്‍ നിന്നുള്ള കൊട്ടേഷന്‍ സംഘമാണ് നടപ്പിലാക്കിയതെന്നും കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തിയത്. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 5.48 വരെ അഷ്‌റഫ് വാട്‌സ്ആപ്പ് ഉപയോഗിച്ചിട്ടുണ്ട്. വിവരങ്ങളെല്ലാം ഇയാള്‍ അറിയുന്നുണ്ടെന്നാണ് സൂചന.
Next Story

RELATED STORIES

Share it