ഖാലിദാ സിയക്കെതിരേ അറസ്റ്റ് വാറന്റ്

ധക്ക: ബംഗ്ലാദേശ് പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദാ  സിയക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ടാണു ധക്ക മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയിലെ (ബിഎന്‍പി) 27 നേതാക്കള്‍ക്കെതിരേയും പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഖാലിദാ സിയയും മറ്റു നേതാക്കളുമടക്കം കേസിലെ 36 പ്രതികള്‍ക്കെതിരായ കുറ്റപത്രം അംഗീകരിക്കുന്നതായി  സെഷന്‍സ് കോടതി ജഡ്ജി ഖമറുല്‍ ഹുസൈന്‍ മുല്ല പറഞ്ഞു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ധക്കയ്ക്കു സമീപം ജത്രാബാരിയിലാണ് ബോംബാക്രമണം നടന്നത്. രാജ്യത്തെ ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിനെ താഴെയിറക്കുന്നതിനായുള്ള ദേശവ്യാപക സമരത്തിനിടെയായിരുന്നു ആക്രമണം. ‘ഉത്തരവു നടപ്പാക്കാനും തുടര്‍നടപടികള്‍ സംബന്ധിച്ച് അടുത്തമാസം 27നു മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പോലിസിന് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it