ഖത്തര്‍ കായിക താരം ബെല്ല സ്പെയിനില്‍ അറസ്റ്റില്‍
BY sdq Kappan28 Jun 2016 10:08 AM GMT
sdq Kappan28 Jun 2016 10:08 AM GMT
ദോഹ: ഖത്തരി കായിക താരം മുസേബ് അബ്ദുറഹ്മാന് ബെല്ലയെ സ്പെയിനില്‍ അറസ്റ്റ്ചെയ്തു. ഉത്തേജക മരുന്ന് വിതരണ അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു . ഉത്തേജക മരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. കഴിഞ്ഞ വര്‍ഷം നടന്ന ഇന്റര്‍ നാഷണല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക് ഫെഡറേഷന്‍സ് (ഐഎഎഎഫ്) ഫൈനലില്‍ എത്തിയ ആദ്യ ഖത്തരിയായിരുന്നു ബെല്ല. ബീജിങില്‍ കഴിഞ്ഞ സമ്മറില്‍ നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സുഡാനി വംശജനായ 27 കാരനായ ബെല്ല ആറാം സ്ഥാനത്ത് എത്തിയിരുന്നു. ഉത്തേജക മരുന്ന് വിരുദ്ധ അന്വേഷണത്തില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ബെല്ല. നേരത്തെ സോമാലിയന്‍ കോച്ച് ജമാ അദിനും മൊറോക്കന്‍ ഫിസിയോ തെറാപ്പിസ്റ്റ് ഔരിദ് മൂനിറും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അദിന് താമസിച്ച സബാദലിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT