Cricket

കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി പുജാര

കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി പുജാര
X


ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. കൗണ്ടി ക്ലബായ യോക്‌ഷെയറിന് വേണ്ടി താരം സെഞ്ച്വറി കണ്ടെത്തിയെങ്കിലും ടീം നാല് റണ്‍സിനിപ്പുറം പരാജയപ്പെട്ടു. 94 പന്തില്‍ ഒരു സിക്‌സറും 10 ബൗണ്ടറിയും പറത്തിയാണ് പുജാര 101 റണ്‍സെടുത്തത്. ആദ്യം ബാറ്റ് ചെയ്ത വോസെസ്റ്റര്‍ഷെയര്‍ ട്രാവിസ് ഹെഡിന്റെയും(77) റോസ് വൈറ്റ്‌ലിയുടെയും (66) ജോ ക്ലര്‍ക്കിന്റെയും(50) ബെന്‍ കോക്‌സിന്റെയും(50) മികച്ച ഇന്നിങ്‌സ് മികവില്‍ ആറ് വിക്കറ്റിന് 350 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ യോര്‍ക്‌ഷെയറിന് വേണ്ടി പുജാരയും(101) ടോം കോഹ്‌ലറും (89) പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
Next Story

RELATED STORIES

Share it