ക്ഷേത്ര വിഗ്രഹത്തിന് ആര്‍എസ്എസ് വേഷം

അഹ്മദാബാദ്: ക്ഷേത്ര വിഗ്രഹത്തെ ആര്‍എസ്എസ് യൂനിഫോം ധരിപ്പിച്ചതു വിവാദമായി. സൂറത്തിലെ ക്ഷേത്രത്തിലെ ഭഗവാന്‍ സ്വാമിനാരായണ്‍ വിഗ്രഹത്തെയാണ് ആര്‍എസ്എസ് യൂനിഫോമായ വെള്ളഷര്‍ട്ടും കാക്കി ട്രൗസറും ധരിപ്പിച്ചത്. കറുത്ത തൊപ്പിയും ഷൂസും വേറെയും ധരിപ്പിച്ചിട്ടുണ്ട്.

ഭഗവാന്റെ ആര്‍എസ്എസ് യൂനിഫോമില്‍ പതിഞ്ഞ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിഗ്രഹത്തിന്റെ ഒരു കൈയില്‍ ദേശീയപതാകയും കാണാനുണ്ട്. ഏതാനും ദിവസം മുമ്പ് ഒരു ഭക്തനാണ് ആര്‍എസ്എസ് യൂനിഫോം സമ്മാനിച്ചതെന്നു ക്ഷേത്രത്തിലെ സ്വാമി വിശ്വപ്രകാശ്ജി അറിയിച്ചു. വിവിധ വസ്ത്രങ്ങള്‍ വിഗ്രഹത്തിനുവേണ്ടി ഇപ്രകാരം സമ്മാനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു ക്ഷേത്രം അധികൃതര്‍ വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേല പറഞ്ഞു. എന്നാല്‍ ആര്‍എസ്എസിന്റെ കാഴ്ചപ്പാടുകളോടു യോജിപ്പില്ലെന്നു ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ വിജയ് റുപാനിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it