thrissur local

ക്ഷേത്ര വരുമാനം സര്‍ക്കാരിലേക്ക് ഒഴുകുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ചിലരുടെ ശ്രമം: മന്ത്രി സുനില്‍ക്കുമാര്‍



കൊടുങ്ങല്ലൂര്‍: ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകുകയാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വാദ്ധ്യായര്‍ മഹാസഭയുടെ എട്ടാം വാര്‍ഷിക സമ്മേളനം കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് കോടതി ഉത്തരവിനെ തുടര്‍ന്നാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നത് ചിലര്‍ മറച്ചുവെച്ച് പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വാദ്ധ്യായര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് മാധവന്‍ മടക്കത്താനം അദ്ധ്യക്ഷത വഹിച്ചു. ഡോ.എം ലക്ഷ്മി കുമാരി മുഖ്യപ്രഭാഷണം നടത്തി. പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ദേവികുളം മുന്‍ സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന് വി.ആര്‍.സുനില്‍ കുമാര്‍ എം.എല്‍.എ. സമ്മാനിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ ചന്ദ്രന്‍ ബ്ലഡ് ഡോണേഴ്‌സ് ഡാറ്റാ ബാങ്ക് സമര്‍പ്പണവും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കാഷ് അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു.
Next Story

RELATED STORIES

Share it