malappuram local

ക്ഷേത്ര ആക്രമണം: തെളിവെടുപ്പിനിടെ പ്രതിക്കുനേരെ കല്ലേറ്



വാണിയമ്പലം: ത്രിപുരസുന്ദരി ദേവീ ക്ഷേത്രം ആക്രമിച്ച കേസിലെ പ്രതിയുമായി പോലിസ് തെളിവെടുപ്പു നടത്തി. തിരുവനന്തപുരം കിളിമാനൂര്‍ പുല്ലയി എസ് എസ് മോഹന്‍കുമാറുമായാണ് വണ്ടൂര്‍ സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. ഇതിനിടെ തടിച്ചു കൂടിയ നാട്ടുകാരില്‍ ചിലര്‍ പ്രതിക്കുനേരെ കല്ലെറിഞ്ഞതു സംഘര്‍ഷത്തിടയാക്കി. കല്ലേറില്‍ മോഹന്‍കുമാറിനും സിഐ അടക്കമുള്ള പോലിസുകാര്‍ക്കും പരിക്കുണ്ട്. ഇതുസംബന്ധിച്ചു ഏതാനും പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരേയും കേസെടുത്തു. കഴിഞ്ഞ ജനുവരി 19നാണ് വാണിയമ്പലം ക്ഷേത്രത്തില്‍ അതിക്രമം നടന്നത്. റെയില്‍പാളം ഭാഗത്തുകൂടി നടന്നാണ് ക്ഷേത്രത്തിലെത്തിയതെന്നും ശ്രീകോവിലിന്റെ പൂട്ടു തകര്‍ത്താണ് അകത്തുകടന്നതുമെല്ലാം പ്രതി പോലിസിനു വിശദീകരിച്ചു. പതിനാറിനു കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുടെ കസ്റ്റഡി കാലവധി 21ന് അവസാനിക്കും. അമ്പപ്പടിയിലെ ഒരു കുടുംബ ക്ഷേത്രത്തില്‍ നടന്ന മോഷണത്തിനു പിന്നിലും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ കൂടി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിക്ക് തിരികെ നല്‍കുമെന്ന് എസ്‌ഐ പി ചന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it