Flash News

ക്ഷേത്രമതിലില്‍ കാവിയില്‍ 'ജസ്റ്റിസ് ഫോര്‍ ആസിഫ, ഇസ്‌ലാം' എന്ന് ചുവരെഴുത്ത്; കാലപത്തിനു ശ്രമമെന്ന്

ക്ഷേത്രമതിലില്‍ കാവിയില്‍ ജസ്റ്റിസ് ഫോര്‍ ആസിഫ, ഇസ്‌ലാം എന്ന് ചുവരെഴുത്ത്; കാലപത്തിനു ശ്രമമെന്ന്
X
ചങ്ങനാശ്ശേരി: കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ മറവില്‍ മതസൗഹാര്‍ദം തകര്‍ത്തു കലാപം സൃഷ്ടിക്കാനുള്ള ശ്രമം വിഫലമാക്കി. പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി സന്താനഗോപാല ക്ഷേത്ര (കൊട്ടാരം ക്ഷേത്രം) മതിലില്‍ കാവിനിറത്തില്‍ ചുവരെഴുതി കലാപമുണ്ടാക്കാനുള്ള ശ്രമമാണ് സത്വര ഇടപെടലിലൂടെ പരാജയപ്പെടുത്തിയത്.
ചുവരെഴുത്തിനെതിരേ ഹിന്ദുക്കളും മുസ്‌ലിംകളും ഒരു പോലെ രംഗത്തെത്തിയതോടെ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചു പോന്ന ചങ്ങനാശ്ശേരിയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാനായി.



ഞായറാഴച രാവിലെയാണു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ 'ജസ്റ്റിസ് ഫോര്‍ ആസിഫ, ഇസ്‌ലാം' എന്ന് ഇംഗ്ലീഷില്‍ കാവിനിറത്തില്‍ ചുവരെഴുത്തു കാണപ്പെട്ടത്. ഈ ക്ഷേത്രത്തിനു തൊട്ടടുത്തായിട്ടാണ് ആര്‍എസ്എസിന്റെ കേന്ദ്രമായ മാധവ്ജി സ്മാരകവും സ്ഥിതി ചെയ്യുന്നത്. ഇതേസമയം ചങ്ങനാശ്ശേരി ഡിപ്പോയിലെ രണ്ടു കെഎസ്ആര്‍ടിസി ബസ്സിന്റെ മുമ്പിലും പിന്നിലും ഇതേ എഴുത്ത് കാണപ്പെട്ടു.
തുടര്‍ന്നു ക്ഷേത്ര ഭാരവാഹികള്‍  പോലിസിനെ അറിയിക്കുകയും പ്രതിഷേധ യോഗം ചേരുകയും ചെയ്തു. മഹത്തായ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന ചങ്ങനാശ്ശേരിയില്‍ മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുസ്്‌ലിംകള്‍ ആണ് ഇത് എഴുതിവച്ചതെന്നു തോന്നിപ്പിച്ച് ഹിന്ദു, മുസ്്‌ലിം സൗഹാര്‍ദം തകര്‍ക്കാന്‍ സമൂഹത്തിലെ ഛിദ്രശക്തികളാണ് ഇതിനു പിന്നിലെന്നു മുസ്്‌ലിംകള്‍ ആരോപിച്ചു. സമൂഹത്തില്‍ ഛിദ്രതവളര്‍ത്താന്‍ ശ്രമിക്കുന്നവര്‍െക്കതിരേ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എല്ലാ മതവിഭാഗങ്ങളോടും അവര്‍ ആഹ്വാനം ചെയ്തു. ഇതിനിടിയില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സിസി ടിവി കാമറകള്‍ പോലിസ് പരിശോധിച്ചു. സംഭവവുമായി ബന്ധമുള്ളതായി സംശയിക്കുന്ന തീവ്രഹിന്ദുത്വ നിലപാടുള്ള ഒരാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായാണു സൂചന.
Next Story

RELATED STORIES

Share it