Flash News

ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു

ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു
X
ചെന്നൈ: ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. നാടാര്‍ കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം രണ്ട് കുട്ടികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേട്ടുപ്പാളയം മഹാദേവപുരംക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് സംഭവം പ്രസാദം കഴിച്ച മുപ്പത് പേരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



പ്രസാദം കഴിച്ചവര്‍ക്ക് തളര്‍ച്ചയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പഴക്കം ചെന്ന നെയ്യും എണ്ണയും ഉപയോഗിച്ച് പാചകം ചെയ്തതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
Next Story

RELATED STORIES

Share it