Flash News

ക്ഷേത്രത്തില്‍ കായികപരിശീലനം 30 ആര്‍ എസ് എസുകാര്‍ക്കെതിരേ കേസ്

ക്ഷേത്രത്തില്‍ കായികപരിശീലനം 30 ആര്‍ എസ് എസുകാര്‍ക്കെതിരേ കേസ്
X


മരട്: ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ കായികപരിശീലനം നടത്തിയതിന് 30 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരേ മരട് പോലിസ് കേസെടുത്തു. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കായികപരിശീലനങ്ങളും മറ്റും നടത്തുന്നതിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുള്ളതാണ്. ഇത്തരത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ കായികപരിശീലനം നടത്തിയെന്ന് കൊച്ചി ദേവസ്വം അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 8.30 മരട് അയിനി ക്ഷേത്രത്തിലായിരുന്നു സംഭവം. കായികപരിശീലനം തടയാനെത്തിയ നാട്ടുകാരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കണ്ടാലറിയാവുന്ന 30 പേര്‍ക്കേതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് എസ് ഐ തേജസിനോട് പറഞ്ഞു
Next Story

RELATED STORIES

Share it