Kollam Local

ക്ഷേത്രങ്ങളിലും കടകളിലും കവര്‍ച്ചപണവും സ്വര്‍ണ്ണവും സാധനങ്ങളും കവര്‍ന്നു



ശാസ്താംകോട്ട: ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടന്നു. പണവും സ്വര്‍ണ്ണവും സാധനങ്ങളും കവര്‍ന്നു. രണ്ടു ക്ഷേത്രങ്ങളിലെ വഞ്ചി മോഷ്ട്ടാക്കള്‍ തകര്‍ത്തു പണവും സ്വര്‍ണ്ണ പൊട്ടും കവര്‍ന്നു. കുന്നത്തൂര്‍ ഐവര്‍കാലയിലെ രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഭരണിക്കാവ് ക്ഷേത്രത്തിലെ വഞ്ചി തകര്‍ത്ത് പണം കവര്‍ന്ന മോഷ്ടടാക്കള്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്നുമാണ് സ്വര്‍ണ്ണപ്പൊട്ട് കവര്‍ന്നത്. ഈ ക്ഷേത്രത്തിലെ അലമാരയില്‍ നിന്നും രണ്ട് സ്വര്‍ണ്ണപ്പൊട്ടും   മേശക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന കഴകം ഗോപാലകൃഷ്ണ പിള്ളയുടെ മൂന്ന്  ഗ്രാമിന്റെ സ്വര്‍ണ്ണമോതിരവുമാണ് കര്‍ന്നത്. തൊട്ടടുത്ത സുരേഷിന്റെ വീടിന്റെ പിന്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ട്ടാവ് ഉറങ്ങികിടന്ന സുരേഷിന്റെ മക്കളായ ദേവി നന്ദയുടെയും ദേവ നന്ദയുടെയും കഴുത്തില്‍ കിടന്ന മാല മാല പൊട്ടിക്കാന്‍ ശ്രമിച്ചു. സ്വര്‍ണ്ണമല്ലെന്ന് മനസ്സിലായ  മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു അടത്ത മുറിയില്‍ കടന്നു മേശ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ട്ടാവ് രക്ഷപ്പെടുകയായിരുന്നു.  തടിച്ചു പൊക്കമുള്ള ആളാണെന്നും കൈലി മാത്രമാണ് ധരിച്ചിരുന്നതെന്നുമാണ് മോഷ്ട്ടാവിനെ കണ്ട സുരേഷിന്റെ കുട്ടികള്‍ പോലിസിനോട് പറഞ്ഞത്. ഇവിടെ നിന്നും ഇറങ്ങിയ മോഷ്ടാവ് കടമ്പനാട്ടെ സുധാമണിയുടെ ഷട്ടറിന്റെ അഞ്ചു പുട്ടുകള്‍ തകര്‍ത്ത് അകത്ത് കടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പണവും അന്‍പതിനായിരം രൂപയുടെ പല ചരക്ക് സാധനങ്ങളും കവര്‍ന്നു. ഇവിടുത്തെ മോഷണത്തിനു ശേഷം തൊട്ടടുത്ത ഹരികുമാറിന്റെ വീട്ടിനു മുന്നിലെ ടാപ്പില്‍ നിന്നും വെള്ളമെടുത്തു കുളിച്ചതിനു ശേഷം മോഷണത്തിനു ഉപയോഗിച്ച വസ്ത്രം ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. ഡോഗ് സ്‌കോഡും വിരളടയാള വിധദ്ഗദ്ധരായെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it