ernakulam local

ക്ഷമയും സ്‌നേഹവുമാണ് എല്ലാ മതങ്ങളുടെയും അടിത്തറ: അബ്ബാസ് ഹസനി

കാലടി: ക്ഷമ, സ്‌നേഹം, കരുണ, പരസഹായം എന്നിവയാണ് സകല മതങ്ങളുടെയും ആധാരശിലകളെന്നും ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതി പരമ്പരകളില്‍പ്പെട്ടവരാണ് നാമോരോരുത്തരുമെന്നും കാലടി ടൗണ്‍ ജുമാമസ്ജിദ് ഇമാം അബ്ബാസ് ഹസനി പറഞ്ഞു. കാഞ്ഞൂര്‍ സെന്റ്.മേരീസ് ഫൊറോന പള്ളി തിരുനാളിനു മുന്നോടിയായി നടന്ന മതസൗഹാര്‍ദ്ദ സന്ദേശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൃദയത്തില്‍ ഈശ്വരസാന്നിധ്യം ഉറപ്പിക്കാനുള്ള അവസരങ്ങളാണ് ഓരോ ആഘോഷവും മനുഷ്യനു നല്‍കുന്നതെന്ന് സ്വാമി ഗോലോകാനന്ദ പറഞ്ഞു. തിരുനാള്‍ കമ്മിറ്റി ജന.കണ്‍വീനര്‍ ജോയി പുതുശേരി അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഡോ.വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ.ജോയി പൂണോളി, ഫാ.വര്‍ഗീസ് മൂത്തേലി, ഫാ.സിജോ പള്ളേടത്ത്, ഫാ.റൂബിള്‍ മാസുലുയ്ക്കല്‍, ഫാ.ജോസ് കൂട്ടുങ്ങല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it