Flash News

ക്രൈസ്തവ നേതാക്കള്‍ അമിത്ഷായെ കണ്ടതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന്



കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാനത്തെ ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ നിലപാട് അപലപനീയമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ലാറ്റിന്‍ കാത്തലിക് സമിതി സംസ്ഥാന കമ്മിറ്റി. രാജ്യവ്യാപകമായി സംഘപരിവാര സംഘടനകള്‍ ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങളെ മനപ്പൂര്‍വം മറന്ന് സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സഭാ അധ്യക്ഷന്മാര്‍ ആര്‍എസ്എസ് വര്‍ഗീയ അജണ്ട പിന്തുടരുന്ന അമിത്ഷായെ സന്ദര്‍ശിച്ചത്. സഭയുടെ വിദേശ പണമിടപാടുകളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ തിരിയാതിരിക്കുവാനുള്ള തന്ത്രങ്ങുടെ ഭാഗമായാണ് സന്ദര്‍ശനം. ക്രൈസ്തവ സഭയെ ഒന്നാകെ വില്‍പനച്ചരക്കാക്കി വില പേശല്‍ നടത്തിയ മെത്രാപ്പൊലീത്തമാര്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപം നല്‍കും. ഇതിന്റെ ആദ്യപടിയായി ക്രൈസ്തവ സഭയും രാഷ്ട്രീയ ഇടപെടലുകളും എന്ന വിഷയത്തില്‍ എറണാകുളത്തുവച്ച് ഏകദിന സംവാദം സംഘടിപ്പിക്കുവാനും ലാറ്റിന്‍ കാത്തലിക് സംസ്ഥാന സമിതി തീരുമാനിച്ചു.
Next Story

RELATED STORIES

Share it