Flash News

ക്യൂബയില്‍ സൈനിക വിമാനം തകര്‍ന്ന് 8 മരണം



ഹവാന: പശ്ചിമ ക്യൂബയിലെ പര്‍വത മേഖലയില്‍ സൈനികവിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. തലസ്ഥാനമായ ഹവാനയുടെ പ്രാന്തപ്രദേശത്തുള്ള പ്ലായ ബാര്‍കോവയില്‍ നിന്നു പറന്നുയര്‍ന്ന വിമാനം ആര്‍ട്ടിമിസ പ്രവിശ്യയിലെ ലോമ ഡി ലാ പീമിന്റെ പര്‍വത മേഖലയില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ഇരട്ട എന്‍ജിനുകളുള്ള അന്റോനോവ് എഎന്‍-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നു സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി. രണ്ടു വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടതായി സായുധസേനാ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 2010ലാണ് ക്യൂബയില്‍ ഏറ്റവും വലിയ വിമാനദുരന്തമുണ്ടായത്. യാത്രാവിമാനം കത്തിനശിച്ചുണ്ടായ അപകടത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it