Flash News

ക്യാംപ് അടച്ചുപൂട്ടി ; കുടിവെള്ളത്തിനായി കിണര്‍ കുഴിച്ച് അഭയാര്‍ഥികള്‍



പാപ്പുവ ന്യൂ ഗിനിയ: പാപ്പുവ ന്യൂ ഗിനിയയിലെ അടച്ചുപൂട്ടിയ താല്‍ക്കാലിക അഭയാര്‍ഥി ക്യാംപില്‍ നിന്ന് മാറാന്‍ കൂട്ടാക്കാതെ അഭയാര്‍ഥികള്‍ കുടിവെള്ളത്തിനായി കിണര്‍ കുഴിക്കുന്നു. പുറത്തുകടന്നാല്‍ ആക്രമിക്കപ്പെടുമെന്ന ഭയമാണ് ഇവരെ ക്യാംപ് വിടുന്നതില്‍നിന്ന്് പിന്തിരിപ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയിലെ മനുസ് ദ്വീപിലും തെക്കന്‍ പസഫിക് ദ്വീപായ നൗറു ദ്വീപിലുമാണ് അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്നത്. 600ഓളം പേരാണ് മനുസ് ദ്വീപിലെ താല്‍ക്കാലിക അഭയകേന്ദ്രത്തിലുള്ളത്. ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാപ്പുവ ന്യൂ ഗിനിയ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്് മനുസ് ദ്വീപിലെ അഭയാര്‍ഥി ക്യാംപ് ആസ്‌ത്രേലിയ രണ്ടുദിവസം മുമ്പ് അടച്ചുപൂട്ടിയിരുന്നു.  ഇതോടെ ക്യാംപിലേക്കുള്ള കുടിവെള്ള, ഭക്ഷണ, വൈദ്യുതി വിതരണവും നിര്‍ത്തലാക്കുകയും  അഭയാര്‍ഥികള്‍ ദുരിതത്തിലാവുകയും ചെയ്തു. ഇതിനിടെയാണ് ഇവര്‍ കുടിവെള്ളത്തിനായി നിണറുകള്‍ കുഴിക്കുന്നത്്. ആസ്‌ത്രേലിയയിലെ അഭയാര്‍ഥി ക്യാംപിലുള്ള 150 പേര്‍ക്ക് അഭയം നല്‍കാമെന്ന് ന്യൂസിലന്‍ഡ് ആവര്‍ത്തിച്ച് അറിയിച്ചിട്ടും ആസ്‌ത്രേലിയ തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it