കോഴ ആരോപണം അന്വേഷിക്കണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിശ്വാസ വോട്ടിനു മുമ്പ് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്കു ബിജെപി നേതാക്കള്‍ കോഴ നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണത്തിന് ഉത്തരവിടണമെന്നു കോണ്‍ഗ്രസ്. ബിജെപി എംഎല്‍എമാര്‍ നടത്തിയ അഴിമതി അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് ജെയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.
കോഴ വാഗ്ദാനം ചെയ്ത ബിജെപി എംഎല്‍എമാര്‍ക്കെതിരേ അന്വേഷണം നടത്തുക വഴി അഴിമതിക്കെതിരേ പൊരുതുമെന്ന ഉറപ്പു പ്രധാനമന്ത്രി പാലിക്കണം. ബിജെപിയില്‍ നിന്നു കേന്ദ്രസര്‍ക്കാരിനെ മുക്തമാക്കുന്നതിനു സഖ്യകക്ഷികളോടൊത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. 2004ല്‍ ഘര്‍ഘര്‍ മോദി എന്നായിരുന്നു ഇന്ത്യയിലെ മുദ്രാവാക്യമെങ്കില്‍ 2019ല്‍ ബൈ ബൈ മോദി എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉറപ്പുവരുത്തും. യുപിഎ സുഹൃത്തുക്കളെ സൃഷ്ടിക്കുമ്പോള്‍ എന്‍ഡിഎ ശത്രുക്കളെയാണു സൃഷ്ടിക്കുന്നത്. ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കൂട്ടി രാജ്യത്തിന്റെ 10 ലക്ഷം കോടി രൂപ സര്‍ക്കാര്‍ കവര്‍ന്നെന്നും ഷെര്‍ഗില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it