കോഴിക്കോട് ചുംബനതെരുവ് സമരക്കാരും ഹനുമാന്‍സേനയും തമ്മില്‍ സംഘര്‍ഷം
BY swapna en1 Jan 2016 5:36 AM GMT
swapna en1 Jan 2016 5:36 AM GMT
കോഴിക്കോട്:വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും ഫാഷിസത്തിനുമെതിരേ ഞാറ്റുവേല സംഘടന നടത്തിയ ചുംബനതെരുവ് സമരത്തില്‍ സംഘര്‍ഷം. സമരത്തിലേക്ക് ഹനുമാന് സേന പ്രവര്‍ത്തകര്‍ ഇരിച്ചുകയറി പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ചുംബനസമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്തവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. തേജസ് മാധ്യമപ്രവര്ത്തകന് അനീബിനെയാണ് അറസ്റ്റ് ചെയ്തത്. തീവ്ര ഇടത് അനുകൂല സംഘടനയാണ് ഞാറ്റുവേല. ഇന്നു രാവിലെ നടന്ന പരിപാടിക്കിടെയാണ് സംഘര്‍ഷം. നാലു സ്ത്രീകളും അറസ്റ്റ് ചെയ്തവരില്‍പ്പെടുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെയാണ് സമരം തീരുമാനിച്ചിരുന്നത്. കിഡ്സണ്‍ സ്ക്വയറിന് മുന്നിലാണ് പരിപാടി നടന്നത്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT