Flash News

വില്യാപ്പള്ളിയില്‍ വാഹനാപകടം : രണ്ടുപേര്‍ മരിച്ചു

വില്യാപ്പള്ളിയില്‍  വാഹനാപകടം : രണ്ടുപേര്‍ മരിച്ചു
X

വടകര :
തണ്ണീര്‍പന്തല്‍ വില്യാപ്പള്ളി റൂട്ടിലെ പൊന്മേരിയില്‍ ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാദാപുരം മുടവന്തേരി സ്വദേശികളായ അമല്‍ജിത്ത് 23.സൂരജ് 20 എന്നിവരാണ് മരിച്ചത്.



വൈകീട്ട് നാലോടെയാണ് പൊന്മേരി എല്‍പി സ്‌കൂളിന് മുന്‍വശത്ത് വച്ച് അപകടം ഉണ്ടായത്. തണ്ണീര്‍ പന്തലില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന പൂജാ മോട്ടോര്‍സ് ബസ്സ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.



പൊന്മേരി ക്ഷേത്രത്തിന് മുന്‍വശത്തെ കയറ്റത്തില്‍ വച്ചായിരുന്നു അപകടം. ബൈക്ക് സഞ്ചരിച്ച രണ്ടുപേരും തല്‍സമയം മരിച്ചു. പോലീസ് വാഹനത്തിലാണ് മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it