കോഴിക്കോട്ട് നിരോധനാജ്ഞ: ഇന്നു മുതല്‍ ഇളവ്
BY kasim kzm22 April 2018 1:23 AM GMT
kasim kzm22 April 2018 1:23 AM GMT
കോഴിക്കോട്: കേരള പോലിസ് ആക്ടിലെ 78, 79 വകുപ്പുകള്‍ പ്രകാരം കോഴിക്കോട് സിറ്റി പോലിസ് പരിധിയില്‍ 18ാം തിയ്യതി മുതല്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഏഴു ദിവസത്തേക്കു പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇന്നു മുതല്‍ 14 ദിവസത്തേക്കു നിയന്ത്രണത്തോടെ ഇളവ് പ്രഖ്യാപിച്ചു. നഗരത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതായുള്ള സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇളവ്. നഗരത്തില്‍ പ്രകടനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, റാലികള്‍, മാര്‍ച്ച് തുടങ്ങിയവ പോലിസിന്റെ അനുമതിയോടെ നടത്താം. ഇതിനായി സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍മാര്‍ക്ക് ഒരാഴ്ച മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷയില്‍ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യം, പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണം, സ്ഥലം, സമയം, റൂട്ട് രേഖപ്പെടുത്തണം. പോലിസ് അനുമതി ലഭിച്ചാലും സാമുദായിക വികാരം ആളിക്കത്തിക്കുന്നതോ രാഷ്ട്രസുരക്ഷ അപായപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ അനുവദിക്കില്ലെന്ന് സിറ്റി പോലിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT