കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്: സത്യേന്ദ്ര സിങിന് സ്വര്‍ണം
BY eyaz ev sports6 Nov 2017 5:27 PM GMT
X
eyaz ev sports6 Nov 2017 5:27 PM GMT
ബ്രിസ്ബണ്‍: കോമണ്വെല്ത്ത്ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സത്യേന്ദ്ര സിങിന് സ്വര്‍ണ്ണം. ഫ്രീ റൈഫിള്‍ ത്രീ പൊസിഷനിലാണ് ആര്‍മി ഉദ്യോഗസ്ഥന് കൂടിയായ സത്യേന്ദ്ര സ്വര്‍ണം വെടി വച്ചിട്ടത്. ഈ ഇനത്തില്‍ ഇന്ത്യയുടെ ഒളിംപ്യന്‍ സഞ്ജീവ് രജ്പുത്ത്്്് വെള്ളിയും ആസ്ത്രേലിയയുടെ ഡെയ്ന്‍ സാംപ്സണ് വെങ്കലവും കരസ്ഥമാക്കി. യോഗ്യതാറൗണ്ടില്‍ ആസ്ത്രേലിയയുടെ ഡെയ്ന്‍ സാംപ്സണോടൊപ്പം 1162 പോയിന്റ് നേടിയ സത്യേന്ദ്ര സിങ്് 45 ഷോട്ടുകളുള്ള ഫൈനലില്‍ സഞ്ജീവ് രജ്പുത്തിനേക്കാള് 0.9 പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാമതെത്തിയത്. താരത്തിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പാണിത്. ഈയിനത്തില്‍ മറ്റൊരു ഒളിംപ്യന്‍ ചെയിന്‍ സിങിന് 1158 പോയിന്റുമായി നാലാം സ്ഥാനം കൊണ്ട്് തൃപ്തിപ്പെടേണ്ടി വന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT