Flash News

കോപ്പാ ഇറ്റാലിയ: കലാശപ്പോരില്‍ യുവന്റസ് - മിലാന്‍ നേര്‍ക്കുനേര്‍

കോപ്പാ ഇറ്റാലിയ: കലാശപ്പോരില്‍ യുവന്റസ് - മിലാന്‍ നേര്‍ക്കുനേര്‍
X

റോം: കോപ്പാ ഇറ്റാലിയയുടെ കലാശപ്പോരില്‍ തീപാറും പോരാട്ടം. ശക്തരായ യുവന്റസും മിലാനുമാണ് ഫൈനലില്‍ പരസ്പരം പോരടിക്കുന്നത്. ഇന്നലെ നടന്ന സെമി ഫൈനലില്‍ ഇരു ടീമുകളും തകര്‍പ്പന്‍ ജയം അക്കൗണ്ടിലാക്കിയതോടെയാണ് ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങിയത്. യുവന്റസ് അറ്റലാന്റയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നപ്പോള്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് മിലാന്‍ ലാസിയോയെ മുട്ടുകുത്തിച്ചത്.ആദ്യ പാദത്തില്‍ അറ്റ്‌ലാന്റെയുടെ മൈതാനത്ത് ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയ യുവന്റസ് സ്വന്തം മൈതാനത്തും ഒരു ഗോള്‍ നേടിയാണ് ഫൈനലില്‍ സീറ്റുറപ്പിച്ചചത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ പിയാനിച്ചിന്റെ പെനല്‍റ്റിയിലൂടെയാണ് യുവന്റസ് വിജയ ഗോള്‍ സ്വന്തമാക്കിയത്. സ്വന്തം കളിത്തട്ടകത്തിലായിരുന്നു മല്‍സരം നടന്നതെങ്കിലും പന്തടക്കത്തില്‍ അറ്റ്‌ലാന്റെയേക്കാള്‍ പിന്നിലായിരുന്നു യുവന്റസ്. 45 ശതമാനം സമയം മാത്രം പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ യുവന്റസ് ഒമ്പത് തവണ അറ്റ്‌ലാന്റെയുടെ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചപ്പോള്‍ തിരിച്ച് ആറ് തവണ മാത്രമാണ് അറ്റ്‌ലാന്റെയ്ക്ക് ഗോള്‍ശ്രമം നടത്താനായത്. ആവേശം ഷൂട്ടൗട്ടിലേക്കെത്തിയ മല്‍സരത്തിനൊടുവില്‍ തകര്‍പ്പന്‍ ജയത്തോടെ മിലാന്‍ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. ആദ്യ പാദ മല്‍സരം ഗോള്‍ രഹിതമായി സമാപിച്ചതുപോലെ രണ്ടാം പാദവും ഗോള്‍രഹിതമായാണ് അവസാനിച്ചത്. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഓരോ ഷോട്ടിലും ആവേശം അണപൊട്ടിയൊഴുകിയ മല്‍സരത്തില്‍ 5-4നാണ് മിലാന്‍ ജയിച്ചുകയറിയത്. ഗട്ടുസോയുടെ കീഴില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്ന മിലാനെ ഫൈനലില്‍ വീഴ്ത്താന്‍ യുവന്റസ് നിരക്ക് നന്നായിത്തന്നെ വിയര്‍ക്കേണ്ടിവരുമെന്നുറപ്പാണ്.
Next Story

RELATED STORIES

Share it