kozhikode local

കോണ്‍ഗ്രസ് രാപകല്‍ സമരം നടത്തി

ഒളവണ്ണ: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പത് വരെ നടന്ന പരിപാടി മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ 11,12,13 വാര്‍ഡുകളിലെ മൂര്‍ഖനാട്, പാറമ്മല്‍, കോഴിക്കോടന്‍ കുന്ന് എന്നീ പ്രദേശങ്ങള്‍ അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി വ്യവസായിക മേഖലയായി പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാറിന്റേയും ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിന്റേയും നടപടിക്കെതിരെയാണ് സമരം. പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് അവരുടെ മക്കള്‍ ഉള്‍പ്പെടെ വരും തലമുറക്ക് വീട് വയ്ക്കാന്‍ അനുമതി കിട്ടാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. ഇവരുടെ അവസ്ഥക്ക് ബന്ധപ്പെട്ട അധികൃതര്‍ പരിഹാരം കാണണമെന്ന്്്് സമരക്കാര്‍ ആവശ്യപ്പെട്ടു. വ്യവസായ മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് മാത്രമല്ല ഈ സ്ഥലം ഉള്‍ക്കൊള്ളുന്ന സര്‍വ്വേ നമ്പറിലുള്ള സ്ഥലങ്ങളിലും നിര്‍മാണ അനുമതി ലഭിക്കുകയില്ല എന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് എന്‍ മുരളീധരന്‍ അധ്യക്ഷതവഹിച്ചു. ചോലയ്ക്കല്‍ രാജേന്ദ്രന്‍, എ ഷിയാലി, രമ്യ ഹരിദാസ്, പി കണ്ണന്‍, ടി പി ഹസ്സന്‍, കെ പി ഫൈസല്‍, എം അനില്‍കുമാര്‍, കെ സുജിത്ത്, സൗദബീഗം, ടി സജീവന്‍, ഒ കുഞ്ഞിമുഹമ്മദ്, മഠത്തില്‍ അബ്ദുല്‍ അസീസ്, എം രാകേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it