Flash News

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനസമ്മതിയില്ല : ആന്റണി



തിരുവനന്തപുരം: കേരളത്തില്‍ താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കു ജനസമ്മതിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസ് അംഗത്വവിതരണ കാംപയിനില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടില്‍ ബന്ധമുള്ള പ്രവര്‍ത്തകരുടെ അഭാവം പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇപ്പോള്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടികള്‍ താല്‍ക്കാലികം മാത്രമാണ്. തിരിച്ചടികളില്‍നിന്നു പാര്‍ട്ടി ശക്തിയാര്‍ജിച്ച് തിരിച്ചുവരും.  രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയതയെ തളര്‍ത്തി മുന്നേറാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂവെന്നും ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it