കോണ്‍ഗ്രസ്സില്‍ വിഴുപ്പലക്കല്‍ തുടരുന്നു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച കെ മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴയ്ക്കന്‍. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണെന്ന് കെ മുരളീധരനെ ലക്ഷ്യമിട്ട് വാഴയ്ക്കന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പല തവണ ഈ പ്രവണത ശരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല.
സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ എന്നും വാഴയ്ക്കന്‍ ചോദിക്കുന്നു. കെ മുരളീധരന്റെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം.
സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണ—മെന്നും വാഴയ്ക്കന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it