Flash News

കനത്ത പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം

കനത്ത പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം
X


തിരുവനന്തപുരം:കോണ്‍ഗ്രസ്സില്‍ കനത്ത പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം.
തീരുമാനം എടുത്ത മൂവര്‍സംഘത്തിനെതിരെ കടുത്ത വിമര്‍ശനം ഉറപ്പാണെങ്കിലും പരസ്യപ്രതികരണം അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചേക്കും. അതേസമയം ഇന്നത്തെ യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രയില്‍ വൈകീട്ട് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് തീരുമാനം.ഇക്കാര്യം കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്ത സാഹചര്യത്തില്‍ 20 അംഗങ്ങള്‍ മാത്രമാകും ഇന്നത്തെ യോഗത്തിനെത്തുക.  അതേ സമയം
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമെന്നാണ് പോസ്റ്റര്‍. കോണ്‍ഗ്രസിനുള്ളില്‍ നിപ്പ വൈറസുകളുണ്ടെന്നും അവയെ തൂത്തെറിയണമെന്നും പോസ്റ്ററില്‍ പറയുന്നു.മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എം.എം.ഹസന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാകുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.  മൂന്നു മണിക്കാണ് യോഗം. നാല് മണിക്ക് വിജയവാഡക്ക് തിരിക്കുന്ന ഉമ്മന്‍ചാണ്ടി യോഗത്തിനെത്തിയേക്കില്ല.അതേസമയം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പികെ കുഞ്ഞാലിക്കുട്ടിയും എല്ലാം ചേര്‍ന്ന് ഹൈക്കമാന്റിനെ കൂടി ബോദ്ധ്യപ്പെടുത്തിയെടുത്ത തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിഫലിക്കും .ഹൈക്കമാന്‍ഡ് അംഗീകരിച്ചതിനാല്‍ തീരുമാനം മാറ്റാന്‍ ആകില്ല. എന്നാല്‍ ഇനിയും മൂന്നു നേതാക്കള്‍ മാത്രം തീരുമാനം എടുക്കുന്ന രീതി മാറ്റാന്‍ ഹൈക്കമാന്‍ഡ് ഇടപെടലിനായി വിമര്‍ശകരുടെ ശ്രമം തുടരും.
Next Story

RELATED STORIES

Share it