കോണ്‍ഗ്രസ്സിന്റെ രമേഷ് കുമാര്‍ സ്പീക്കര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് എംഎല്‍എ രമേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ എസ് സുരേഷ് കുമാര്‍ മല്‍സരത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്നാണ് രമേഷ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി, താന്‍ നോമിനേഷന്‍ പിന്‍വലിക്കുന്നതായി സുരേഷ് കുമാര്‍ അറിയിക്കുകയായിരുന്നു. പരാജയം ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ബിജെപിയുടെ പിന്മാറ്റം.
Next Story

RELATED STORIES

Share it