കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കും: ലിംഗായത്ത് പുരോഹിതന്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് സമുദായം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കോണ്‍ഗ്രസ്സിനെയും പിന്തുണയ്ക്കുമെന്നു കുടലസംഗമ ബസവ ധര്‍മപീഠ മഠാധിപതി മാത മഹാദേവി.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ലിംഗായത്ത് സമുദായത്തിനു പ്രത്യേക മതപദവി നല്‍കാനാവില്ലെന്നു സൂചന നല്‍കിയ സാഹചര്യത്തിലാണു കോണ്‍ഗ്രസ്സിന് പരസ്യ പിന്തുണയുമായി നേതാക്കള്‍ മുന്നോട്ടുവന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആര്‍എസ്എസും ചേര്‍ന്ന് ലിംഗായത്ത് സമുദായത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണു ജനങ്ങള്‍ക്കു നല്‍കുന്നതെന്നും കാലങ്ങളായുള്ള തങ്ങളുടെ ആവശ്യം അംഗീകരിച്ച് സിദ്ധരാമയ്യ സര്‍ക്കാരിനെയാണ് ഇത്തവണ പിന്തുണയ്ക്കുന്നതെന്നും മാത മഹാദേവി പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവില്‍ ചേര്‍ന്ന ദ ഫോറം ഓഫ് ലിംഗായത്ത് മഠാധിപതീസ്’എന്ന കൂട്ടായ്മയുടെ യോഗത്തിലാണു പിന്തുണയ്ക്കാനുള്ള തീരുമാനമായത്.
Next Story

RELATED STORIES

Share it