Flash News

കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുകയാണ്:കെഎം മാണി

കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുകയാണ്:കെഎം മാണി
X


തിരുവനന്തപുരം: കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) കരാര്‍ ലംഘനം നടത്തിയെന്ന് പറയുന്ന കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് കെഎം മാണി. കരാര്‍ ലംഘനം നടത്തിയത് കോണ്‍ഗ്രസാണ്. രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാരാണ് കോണ്‍ഗ്രസെന്നും മാണി ആരോപിച്ചു.
കോട്ടയം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി തങ്ങള്‍ യാതൊരുവിധ ധാരണയും  ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യം അവര്‍ തന്നെ വ്യക്തമാക്കിയതാണ്. തിരഞ്ഞെടുപ്പില്‍ എടുത്ത തീരുമാനത്തില്‍ തനിക്കോ ജോസ് കെ മാണിക്കോ ഒരു പങ്കുമില്ല. വേദനിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ എടുത്ത തീരുമാനമാണതെന്നും മാണി പറഞ്ഞു. യുഡിഎഫ് തങ്ങളെ നിരന്തരം അപമാനിച്ചു. കോട്ടയം ഡിസിസി കുത്തി നോവിച്ചു. പരസ്യമായി തങ്ങളെ ആക്ഷേപിച്ചതിന് നല്‍കിയ മറുപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടെന്ന ആരോപണം തള്ളിയ മാണി സിപിഎമ്മുമായി കൂടാന്‍ തല്‍കാലം ആലോചിക്കുന്നില്ലെന്നും പറഞ്ഞു.

22 അംഗ ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ 12 വോട്ടുകള്‍ നേടിയാണ് കേരള കോണ്‍ഗ്രസ് (എം)സ്ഥാനാര്‍ത്ഥ സഖറിയാസ് കുതിരവേലി ജയിച്ചത്.
Next Story

RELATED STORIES

Share it