Kollam Local

കോണ്‍ഗ്രസിനെതിരേ ഐഎന്‍ടിയുസി

കൊല്ലം: ജില്ലയില്‍ കോണ്‍ഗ്രസ് അടിക്കടി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടും യഥാര്‍ഥ ചികില്‍സ നടത്താതെ കെ പി സി സി നേതൃത്വം നിസംഗത പുലര്‍ത്തുകയാണെന്ന് ഐ എന്‍ ടി യു സി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ തിരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കശുവണ്ടി മേഖലയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.  കശുവണ്ടി മേഖലയില്‍ എല്‍ ഡി എഫ് പൂര്‍ണ പരാജയമായിട്ടും തൊഴിലാളി  യൂനിയനുകള്‍ക്ക് കാര്യമായി പ്രതികരിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.  ഈ മേഖലയിലെ യൂനിയനുകള്‍ക്കടക്കം നേതൃത്വം കൊടുക്കുന്ന ഉന്നത സംസ്ഥാന നേതാക്കള്‍ നിസ്സംഗത പുലര്‍ത്തുന്നത് പ്രവര്‍ത്തകരോട് കാട്ടുന്ന അനീതിയാണെന്നും യോഗം ആരോപിച്ചു. എന്‍ അഴകേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ ജോയി യോഗം ഉദ്ഘാടനം ചെയ്തു. കെ സി രാജന്‍, കൈതവനത്തറ ശങ്കരന്‍കുട്ടി, വടക്കേവിള ശശി, കല്ലട കുഞ്ഞുമോന്‍, എ കെ ഹഫീസ്, കാഞ്ഞിരവിള അജയകുമാര്‍, അയത്തില്‍ തങ്കപ്പന്‍, ബാബു, ഡി ശകുന്തള, ശ്രീകുമാരി ആര്‍ ചന്ദ്രന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it