Kottayam Local

കോട്ടയം നഗരത്തില്‍ നാളെഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മഹാസമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിലും പരിസരങ്ങളിലും നാളെ ഉച്ചയ്ക്ക്  1 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചങ്ങനാശ്ശേരിയില്‍ നിന്നും കോട്ടയത്തേയ്ക്കു വരുന്ന സര്‍വീസ് ബസ്സുകള്‍ ഒഴികെ ഉള്ള ഭാര വാഹനങ്ങള്‍ ചിങ്ങവനം-ഗോമാതിക്കവല തിരിഞ്ഞ് പാക്കില്‍ കടുവാക്കുളം പുതുപ്പള്ളി മണര്‍കാട് തിരുവഞ്ചൂര്‍-ഏറ്റുമാനൂര്‍ വഴി പോവേണ്ടതാണ്.  ഏറ്റുമാനൂര്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള സര്‍വീസ് ബസ്സുകള്‍ ഒഴികെ ഉള്ള ഭാര വാഹനങ്ങള്‍ ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ നിന്ന് തിരിഞ്ഞ് തിരുവഞ്ചൂര്‍  മണര്‍കാട് പുതുപ്പള്ളി ഞാലിയാകുഴി തെങ്ങണ ചങ്ങനാശ്ശേരി വഴി പോവേണ്ടതാണ്. കെകെ റോഡില്‍ നിന്നും കോട്ടയത്തെക്കുള്ള സര്‍വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍  വടക്കോട്ട് പോവേണ്ടവ മണര്‍കാട് ഏറ്റുമാനൂര്‍  വഴിയും തെക്കോട്ട് പോവേണ്ടവ മണര്‍കാട് പുതുപ്പള്ളി റോഡിലൂടെയും പോവേണ്ടതാണ്. ഏറ്റുമാനൂരില്‍ നിന്നും എംസി റോഡ് വഴി കോട്ടയം ടൗണിലേയ്ക്കുള്ള ബസ്സുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് അവിടെ നിന്നും തിരികെ പോവേണ്ടതാണ്.  കുമരകം ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും ഇല്ലിക്കല്‍ ജങ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് തിരുവാതുയ്ക്കല്‍ കാരാപ്പുഴ വഴി പുളിമൂട്  ജങ്ഷനില്‍ എത്തി റോഡ് ക്രോസ് ചെയ്ത് കെഎസ്ആര്‍ടിസി വഴി കോടിമത മാര്‍ക്കറ്റ് റോഡില്‍ എത്തി പുതുപ്പള്ളി ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോവേണ്ടതാണ്. ബേക്കര്‍ ജങ്ഷനില്‍ വരുന്ന വാഹനങ്ങള്‍ സിഎംഎസ്, ഇല്ലിയ്ക്കല്‍ ഭാഗത്തേയ്ക്ക് പോവേണ്ടതാണ്. നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് ഒമ്പത് വരെ ഭാരവണ്ടികള്‍ക്ക് ടൗണില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കെകെ റോഡിലൂടെ പോവേണ്ടുന്ന വാഹനങ്ങള്‍  ലോഗോസ് ജങ്ഷന്‍ റബര്‍ ബോര്‍ഡ് ഇറഞ്ഞാല്‍ വഴി കഞ്ഞിക്കുഴിയില്‍ എത്തി കെകെ റോഡില്‍ പ്രവേശിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it