കോടികളുടെ തട്ടിപ്പ്; ബിജു എബ്രഹാമിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും

പത്തനംതിട്ട: വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശ മലയാളികള്‍ അടക്കം കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അന്വേഷണോദ്യോഗസ്ഥരുടെ നീക്കം.
മുന്‍ അമേരിക്കന്‍ മലയാളി നാനാവീട്ടില്‍ പുത്തന്‍പറമ്പില്‍ ബിജു മാത്യു എബ്രഹാമിനെതിരേയാണ് പരാതിയുമായി നിരവധി പേര്‍ പോലിസില്‍ ബന്ധപ്പെട്ടത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷണത്തിനു ശുപാര്‍ശയുണ്ട്. വിദേശങ്ങളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടവരോട് പരാതികള്‍ സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും അവിടെ കേസ് ഉള്ളതിനാലും ഇയാളെ അങ്ങോട്ട് അന്വേഷണത്തിനായി കൊണ്ടുപോ വാന്‍ രാജ്യാന്തര ഇടപെടലുകള്‍ വേണ്ടിവരും.
നിലവില്‍ റാന്നി സ്വദേശി എം കെ ജോയി നല്‍കിയ പരാതിയില്‍ മാത്രമാണ് അന്വേഷണം നടക്കുന്നത.് ബാങ്കുകളില്‍ നിന്നുള്ള പരാതിയും ബാങ്കുകളെക്കുറിച്ചുള്ള പരാതിയും ഉണ്ടായാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കും.
നിരവധി ദേശീയ ബാങ്കുകളുടെ പണം നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും അന്വേഷിക്കേണ്ടിവരും.
ജോയിയുടെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചപ്പോള്‍ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കാതിരുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ബാങ്കുകളിലെ ഉന്നതരുടെ സഹായമില്ലാതെ സന്ദേശം അയയ്ക്കുന്നതു തടയാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അമേരിക്കയില്‍ തട്ടിപ്പു നടത്തി ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍ ജാമ്യത്തിലിറങ്ങി നാടുവിടുന്നതിനു സഹായിച്ചവരെക്കുറിച്ചും അന്വേഷണം നടത്തേണ്ടിവരും. വ്യാജരേഖകള്‍ ചമച്ചതിന്റെ പേരില്‍ ആറന്മുള പോലിസ് നേരത്തെ എടുത്ത കേസിലും അന്വേഷണം തുടരും.
Next Story

RELATED STORIES

Share it