kozhikode local

കോംട്രസ്റ്റ് സമരം പത്താം വര്‍ഷത്തിലേക്ക്‌

കോഴിക്കോട്: അനധികൃതമായി അടച്ചുപൂട്ടിയ കോംട്രസ്റ്റ് വീവിങ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ട് എട്ടു വര്‍ഷം പിന്നിടുന്നു. തൊഴിലാളികള്‍ അനുഭവിക്കുന്ന ദരുതത്തിന് ഒമ്പതു വര്‍ഷവും. 2009 ഫെബ്രുവരി ഒന്നു മുതല്‍ അടച്ചു പൂട്ടിയ കോംട്രസ്റ്റ് വീവിങ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് പൈതൃക സ്ഥാപനമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തി വന്ന സമരത്തെ തുടര്‍ന്ന് 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുകയും 2012 ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയസഭയില്‍ ബില്‍ അവതരിപ്പിച്ച്് ഐക്യകണ്‌ഠേന പാസാക്കി രാഷ്ടപതിയുടെ പരിഗണനക്ക് അയക്കുകയും ചെയ്തു. ബില്ലിന് കേന്ദ്രാനുമതി ലഭിക്കുന്നതിന് താമസം നേരിടുന്നതിനാല്‍ 2014 ല്‍ കേരള സര്‍ക്കാര്‍ സ്ഥാപനം പുരാവസ്തു വകുപ്പിന്റെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും തൊഴിലാളികള്‍ പ്രതിമാസം 5000 രൂപ കെഎസ്‌ഐഡിസി യില്‍ നിന്നും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുകയും ചെയ്തു. നിയമസഭ പാസാക്കിയ ബില്ലിന് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കേന്ദ്രാനുമതി ലഭിക്കുന്നതിനുവേണ്ട നടപടികള്‍ കേരള സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. 2014 ല്‍ പുരാവസ്തു വകുപ്പ് തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തീകരിച്ച് കേരള സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടും ബന്ധപ്പെട്ട വകുപ്പ് സംരക്ഷിത സ്്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കമ്പനി അടച്ചു പൂട്ടി പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ന് തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്്മ സംഘടിപ്പിക്കുവാന്‍ ആക്്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം ഇന്ന് രാവിലെ 11 ന് നടത്തുന്ന സമരത്തില്‍ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it