കൊല ആസൂത്രിതമെന്ന്അഫ്‌റാസുലിന്റെ ഭാര്യ

മാള്‍ഡ: രാജസ്ഥാനിലെ ഉദയ്പൂര്‍, രാജ് സമന്ദില്‍ മുസ്‌ലിം മധ്യവയസ്‌കനെ ഹിന്ദുത്വ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ ലൗജിഹാദ് ആരോപണം അടിസ്ഥാനരഹിതം. 20 വര്‍ഷങ്ങളായി ഉദയ്പൂരില്‍ ജോലിചെയ്ത തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഇന്നോളം ഒരു പരാതിയും ആരും പറഞ്ഞിട്ടില്ലെന്ന് ഭാര്യ ഗുല്‍ബഹര്‍ പറഞ്ഞു. കൊലപാതകത്തിനിരയായ അഫ്‌റാസുലിന്റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വീട്ടിലെത്തിയ പ്രതിനിധി സംഘത്തോടാണ് ഗുല്‍ബഹര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം ആയതിനാല്‍ മാത്രമാണ് അദ്ദേഹം ക്രൂരമായി വധിക്കപ്പെട്ടതെന്നും ലൗജിഹാദ് ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭാര്യ ആവര്‍ത്തിച്ചു. ദമ്പതികള്‍ക്ക്് ജോസ്‌ന ബീബി (25), റജീന ഖാതൂന്‍ (23), ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹബീബ (15) എന്നീ മൂന്ന് പെണ്‍മക്കളാണുള്ളത്. അഫ്‌റാസുല്‍ ഖാന്റെ കുടുംബത്തെ മാള്‍ഡയിലെ വീട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ബംഗാള്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് മിനാറുല്‍ ശെയ്ഖ്, ഇമാംസ് കൗണ്‍സില്‍ പശ്ചിമബംഗാള്‍ പ്രസിഡന്റ് മൗലാന മിനാറുല്‍ ശെയ്ഖ്, എസ്ഡിപിഐ പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്റ് തഈദുല്‍ ഇസ്‌ലാം, മുഹമ്മദ് അഫ്ഫാന്‍ അലി, അബ്ദുല്‍ റഊഫ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മുഹമ്മദ് അഫ്‌റാസുലിന്റെ മരണത്തില്‍ ദുഃഖം പങ്കുവച്ച പ്രതിനിധിസംഘം നീതിക്കായുള്ള പോരാട്ടത്തില്‍ കുടുംബത്തോടൊപ്പമുണ്ടാവുമെന്നും ഉറപ്പുനല്‍കി. അഫ്‌റാസുലിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ഡോ. മുഹമ്മദ് മിനാറുല്‍ ശെയ്ഖ് ആവശ്യപ്പെട്ടു. കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it