Flash News

കൊല്ലപ്പെട്ട മുസ് ലിം യുവാവിന് നീതി ആവശ്യപ്പെട്ട് റാലി നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലപ്പെട്ട മുസ് ലിം യുവാവിന് നീതി ആവശ്യപ്പെട്ട് റാലി നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു
X
ജയ്പൂര്‍: രാജസ്ഥാനില്‍ കൊല്ലപ്പെട്ട മുസ് ലിം യുവാവിന് നീതി ആവശ്യപ്പെട്ട് റാലി നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് മുസ് ലിം യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഉദയ്പൂര്‍ സിറ്റിയിലാണ് കൊല്ലപ്പെട്ട അഫ്‌റാസുല്‍ ഖാന് നീതി ആവശ്യപ്പെട്ട് യുവാക്കള്‍ റാലി നടത്തിയത്. പത്ത് പേര്‍ കസ്റ്റഡിയിലുള്ളതായി വ്യക്തമാക്കിയ പ്രതാപ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ പക്ഷേ, ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ വ്യക്തമാക്കിയിട്ടില്ല.


എന്നാല്‍, ഇരക്ക് നീതി ആവശ്യപ്പെട്ട് റാലി നടത്തിയതിനല്ല യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. റാലിയില്‍ മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നുവെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലുമാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.
പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റാസുല്‍ ഖാന്‍ (45) ആണ് കൊല്ലപ്പെട്ടത്. ശംഭുലാല്‍നാഥ് റെഗര്‍ എന്നയാളാണ് അഫ്‌റാസുലിനെ വെട്ടിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ശംഭുലാലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സംഘപരിവാര്‍ സംഘടനകള്‍ റാലി നടത്തിയിരുന്നു. റാലിയില്‍ പങ്കെടുത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it