Flash News

കൊല്ലം പരവൂരില്‍ വെടിക്കെട്ടപകടം: 100 മരണം

കൊല്ലം പരവൂരില്‍ വെടിക്കെട്ടപകടം: 100  മരണം
X
kollam-1

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: ജില്ലയിലെ പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി നടന്ന വെട്ടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപ്പിടിച്ച് 100 പേര്‍ മരിച്ചു. 383 ലധികം പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു പോലിസുകാരനും ഉള്‍പ്പെടും. ജില്ലാ ആശുപത്രിയില്‍ 49, തിരുവനന്തപുരം മെഡിക്കല്‍ കോളജ് 11, മേവറം മെഡിസിറ്റിയില്‍ 12, അയത്തില്‍ മെഡിട്രീനയില്‍ മൂന്ന്, കൊട്ടിയം ഹോളിക്രോസില്‍ 10, കൊട്ടിയം കിംസില്‍ മൂന്ന്്, പാരിപ്പള്ളി ഇഎസ്‌ഐ നാല് എന്നിങ്ങനെയാണ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം. 60 പേരെ തിരിച്ചറിഞ്ഞു.  എനി മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ്.
അതേസമയം 102 പേര്‍ മരണപ്പെട്ടതായി കൊല്ലത്ത് എത്തിയ ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയിലുള്ള 15 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എ ആര്‍ ക്യാംപിലെ സജി സെബാസ്റ്റ്യനാണ് മരിച്ച പോലിസുകാരന്‍. വെടിക്കെട്ട് അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു അപകടം. പൊട്ടിത്തെറിച്ച അമിട്ടിന്റെ ഒരു ഭാഗം കമ്പപ്പുരയിലേക്ക് തെറിച്ചുവീണതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് കമ്പപ്പുരയായി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു സമീപമിരുന്ന് വെടിക്കെട്ടു വീക്ഷിച്ചവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും.
സംഭവസ്ഥലത്ത് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
കൊല്ലത്തെത്തിയ മുഖ്യമന്ത്രിയാണ് 92 പേരുടെ മരണം സ്ഥിരീകരിച്ചത്. സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ വിവിധ ആശുപത്രികളില്‍ കഴിയുന്നവരുമുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
Next Story

RELATED STORIES

Share it